👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 സെപ്റ്റംബർ 2021

'ഭ്രമ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ച് പൃഥ്വിരാജ്
(VISION NEWS 19 സെപ്റ്റംബർ 2021)




പൃഥ്വിരാജ് സുകുമാരന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭ്രമ'ത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. പൃഥ്വിരാജാണ് ചിത്രത്തിന്റെ റിലീസ് വിവരം പുറത്തുവിട്ടത്. തനു ബാലകിന്റെ കോള്‍ഡ് കേസും മനു വാര്യരിന്റെ കുരുതിയുമാണ് ആമസോണില്‍ റിലീസ് ചെയ്ത മറ്റ് പൃഥ്വിരാജ് ചിത്രങ്ങള്‍.

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only