03 സെപ്റ്റംബർ 2021

പരീക്ഷകളിൽ ഉന്നതവിജയം നേടിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു
(VISION NEWS 03 സെപ്റ്റംബർ 2021)


ഓമശ്ശേരി: രചന ലൈബ്രറി പ്രവാസികൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ 2020-2021 വർഷ എസ് എസ് എസ് എൽ സി,പ്ലസ്ടു,വി എച്ച് എസ് ഇ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡുകൾ നൽകി ആദരിച്ചു. രചന ലൈബ്രറി പ്രസിഡന്റ് കെ കെ കരീം ഹാജിയുടെ അധ്യക്ഷതയിൽ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ സുല്ലമി,കെപി അസീസ് സ്വലാഹി,സിദ്ധീഖ് ഫൈസി, ശംസുദ്ധീൻ എകെ,സലീം കുന്നുമ്മൽ,പി ഇബ്രാഹീം ,എംകെ അബൂബക്കർ കുട്ടി മാസ്റ്റർ,ഹാഫിള് റഹ്മാൻ പി,യുകെ ശഫീഖ്,കെ കെ അബ്ദുറഹ്മാൻ,അബൂബക്കർ പി,ഫൈസൽ പി,സാദിഖ് പി,ടിപി നജീബ്, ഹാരിബ് പി, നസീം എംകെ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സഫീർ ജാറംകണ്ടി സ്വാഗതവും അസീം എം പി നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only