04 സെപ്റ്റംബർ 2021

സുഖനിദ്രയ്ക്ക് ആഗ്രഹിക്കുന്നവരാണോ; രാത്രിയിൽ ശീലമാക്കാം മഞ്ഞള്‍പ്പാല്‍
(VISION NEWS 04 സെപ്റ്റംബർ 2021)
രാത്രിയിൽ സുഖമായി ഉറങ്ങാൻ ആഗ്രഹിക്കുന്നവരാകും എല്ലാവരും. ഇനി രാത്രിയിൽ മഞ്ഞൾ പാലും ശീലമാക്കാം. ആന്റിബയോട്ടിക് ഘടകങ്ങളാല്‍ സമ്പുഷ്ടമായ മഞ്ഞളും പാലും നമ്മുടെ ശരീരത്തെ നിരവധി രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു. രാത്രിയില്‍ ഉറങ്ങുന്നതിന് മുൻപ് മഞ്ഞള്‍ ചേര്‍ത്ത പാല് കുടിച്ചാല്‍ ഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇതിലെ ആന്റി ഇന്‍ഫമേറ്ററി ഘടകമാണ് ഇതിന് ഈ മിശ്രിതത്തെ പ്രാപ്തമാക്കുന്നത്. ഡിഎന്‍എയെ തകര്‍ക്കുന്നതില്‍ നിന്ന് ഇത് അര്‍ബുദകോശങ്ങളെ തടയുന്നതിനെ കൂടാതെ കീമോത്തെറാപ്പിയുടെ പാര്‍ശ്വഫലങ്ങളെ കുറയ്ക്കുകയും ചെയ്യുന്നു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവ അകറ്റാന്‍ മഞ്ഞള്‍ പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്.ശരീരത്തിനും നിറവും ശോഭയും നല്‍കാന്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. മഞ്ഞളില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകള്‍ ശരീര കാന്തി വര്‍ധിപ്പിക്കും. വാര്‍ധക്യം തടയാനും മഞ്ഞളിന് കരുത്തുണ്ടത്രെ. ചര്‍മ്മത്തിന്റെ അലര്‍ജിയെ ഇല്ലാതാക്കാനും മഞ്ഞള്‍പ്പാല്‍ ഉത്തമമാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ഇത്തരത്തിലുള്ള ചൊറിച്ചിലുകളും മറ്റും മഞ്ഞള്‍പ്പാല്‍ ഉപയോഗിക്കുന്നതിലൂടെ ഇല്ലാതാകുന്നു.

പേസ്റ്റ് രൂപത്തിലാക്കിയ മഞ്ഞള്‍ അല്‍പം പാലില്‍ മിക്സ് ചെയ്ത് അലര്‍ജിയുള്ള സ്ഥലത്ത് പുരട്ടിയാല്‍ മതി.
തടി കുറയ്ക്കാനും മഞ്ഞള്‍പ്പാല്‍ തന്നെ മുന്നില്‍. ദിവസവും മഞ്ഞള്‍പ്പാല്‍ കുറയ്ക്കുന്നത് തടിയും വയറും കുറയ്ക്കുന്നു. കൊഴുപ്പ് നീക്കിയ പാല്‍ മഞ്ഞള്‍ ചേര്‍ത്ത് ദിവസവും രാത്രി ഉറങ്ങും മുമ്ബ് കുടിക്കുക. പ്രമേഹം തടയുന്നതില്‍ മഞ്ഞളിന് പ്രത്യേകമായ കഴിവുണ്ട്. ശരീരത്തിലെ ഇന്‍സുലിന്റെ അളവ് കൃത്യമായി നിലനിര്‍ത്താന്‍ മഞ്ഞള്‍ സഹായിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only