👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


21 സെപ്റ്റംബർ 2021

വായ്പ കിട്ടിയ പണവുമായി കാമുകനൊപ്പം പോയ വീട്ടമ്മ അറസ്റ്റിൽ
(VISION NEWS 21 സെപ്റ്റംബർ 2021)
പ​യ്യ​ന്നൂ​രിൽ നിന്നും കാ​ണാ​താ​യ മു​പ്പ​ത്തിന്നാ​ലു​കാ​രി​യാ​യ വീട്ടമ്മയെയും കാ​മു​ക​നെ​യും പൊലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് ക​ണ്ടെ​ത്തി. മാ​ട്ടൂ​ല്‍ നോ​ര്‍​ത്തി​ലെ യുവാവിനൊപ്പം ആണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

ക​ഴി​ഞ്ഞ മാ​സം 26 മു​ത​ല്‍ കോ​റോ​ത്തെ യു​വ​തി​യെ കാ​ണാ​താ​യ​തെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പൊലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. 11 വ​യ​സു​ള്ള കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചാ​ണ് യു​വ​തി ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ഇ​തേത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഒ​ടു​വി​ല്‍ ക​സ​ബ പൊലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് സ​മീ​പ​ത്തെ വാ​ട​ക വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​യ്യ​ന്നൂ​ര്‍ പൊലീ​സ് ഇ​രു​വ​രെ​യും ക​ണ്ടെ​ത്തി​യ​ത്.

പ​യ്യ​ന്നൂ​രി​ലെ ക​ട​യി​ല്‍ ജോ​ലി ചെ​യ്തു​ വ​ര​വേ​യാ​ണ് എ​തി​ര്‍ ​വ​ശ​ത്തെ ക​ട​യി​ലെ യുവാവുമായി യു​വ​തി അ​ടു​പ്പ​ത്തി​ലാ​യ​തും ഇ​രു​വ​രു​മൊ​ന്നി​ച്ചു ക​ട​ന്ന​തും. കോ​ഴി​ക്കോ​ട്ടെ​ത്തി​യ ഇ​വ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്ത് വാ​ട​ക വീ​ടെ​ടു​ത്തു ഭാ​ര്യാ ഭ​ര്‍​ത്താ​ക്ക​ന്മാ​രെപ്പോലെ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

ക​സ​ബ പൊലീ​സും സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡും സ​ഹ​ക​രി​ച്ച​തി​നാ​ലാ​ണ് ഇരുവരെയും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്.​ നാലു ലക്ഷം കൊണ്ടുപോയെങ്കിലും ഇനി യുവതിയുടെ കൈയിൽ രണ്ടു ലക്ഷത്തോളം രൂപമാത്രമേ ശേഷിക്കുന്നുള്ളൂ. ബാക്കി ആർഭാട ജീവിതത്തിനും മറ്റുമായി ചെലവഴിച്ചെന്നാണ് കരുതുന്നത്.

ഇ​വ​രെ ഇ​ന്നു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ചു പോ​യ​തു ഗൗ​ര​വ​തര​മാ​യ കു​റ്റ​മാ​ണെ​ന്നും പൊലീ​സ് പ​റ​ഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only