24/09/2021

ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോട്ട് മറിഞ്ഞു; മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം: വീഡിയോ
(VISION NEWS 24/09/2021)
ആനയെ രക്ഷിക്കാനുള്ള ശ്രമം റിപ്പോർട്ട് ചെയ്യുന്നതിനെ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. മുണ്ടാലിയിലെ മഹാനദിയിലായിരുന്നു സംഭവം. ഒഡീഷയിലെ ഒടിവി റിപ്പോർട്ടർ അരിന്ദം ദാസ് ആണ് മരണപ്പെട്ടത്.

മുണ്ടാലിയിൽ വെള്ളിയാഴ്ച രാവിലെ മഹാനദി മുറിച്ചു കടക്കാൻ ശ്രമിക്കവെയാണ് ഏഴ് ആനകൾ വെള്ളത്തിൽ ഒലിച്ചുപോയത്. ഇതിൽ ഒരു കൊമ്പൻ മുണ്ടാലി പാലത്തിന് അടിയിൽ കുടുങ്ങി. ബാക്കി ആനകൾ കട്ടക്ക് ജില്ലയിലെ അത്താഗഢ് ബ്ലോക്കിലെ നൂആസാനിൽ കരയ്ക്കടുത്തു. 

തുടർന്ന് പാലത്തിന് അടിയിൽ കുടുങ്ങിയ കൊമ്പനെ രക്ഷിക്കാൻ ഒഡീഷ ദുരന്ത നിവാരണ സേന ദൗത്യം ആരംഭിച്ചു. ആനയെ രക്ഷപ്പെടുത്താൻ നദിയിൽ ഇറങ്ങിയ ഒറീസ ദുരന്ത നിവാരണ സേനയുടെ ബോട്ടിലാണ് അരിന്ദം ദാസും ക്യാമറമാനും ഉണ്ടായിരുന്നത്. ഈ ബോട്ട് ആനയ്ക്ക് അടുത്ത് എത്താനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു.

നദിയിൽ ഇവർ ആനയ്ക്ക് അടുത്ത് എത്തിയ ബോട്ടിൽ അരിന്ദം ദാസ് അടക്കം ഏഴുപേരാണ് ഉണ്ടായത്. കൊമ്പൻറെ അടുത്ത് എത്താനുള്ള ശ്രമത്തിൽ റബ്ബർ ബോട്ട് നിയന്ത്രണം വിട്ട് കീഴ്മേൽ മറിയുകയായിരുന്നു. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only