15 സെപ്റ്റംബർ 2021

എസ്ബിഐയെ മറികടന്ന് ഭാരതി എയർടെൽ: വിപണിമൂല്യം നാല് ലക്ഷം കോടി കടന്നു
(VISION NEWS 15 സെപ്റ്റംബർ 2021)
ടെലികോം സേവനദാതാവായ ഭാരതി എയർടെലിന്റെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ കടന്നു. ഓഹരി വില ആറ് ശതമാനം ഉയർന്ന് 734 രൂപ നിലവാരത്തിലെത്തിയതോടെയാണ് വിപണിമൂല്യം 4.05 ലക്ഷം കോടിയായത്.

ഇതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയെ ഭാരതി എയർടെൽ മറികടന്നു. 3.92 ലക്ഷം കോടി രൂപയാണ് എസ്ബിഐയുടെ വിപണിമൂല്യം.

രണ്ടാഴ്ചക്കിടെ ഭാരതി എയർടെലിന്റെ ഓഹരിവിലയിൽ 23ശതമാനമാണ് മുന്നേറ്റമുണ്ടായത്. എജിആർ കുടിശ്ശിക അടക്കുന്നതിന് ടെലികോം കമ്പനികൾക്ക് മോറട്ടോറിയം അനുവദിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോഴത്തെ വിലവർധനവിനുപിന്നിൽ. 

അവകാശ ഓഹരിയിലൂടെ 21,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതിനുശേഷമാണ് വിലയിൽ കുതിപ്പ് തുടങ്ങിയത്. ഗൂഗിൾ നിക്ഷേപംനടത്തിയേക്കുമെന്ന റിപ്പോർട്ടുകളും ഓഹരി വിലയെ സ്വാധീനിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only