13 സെപ്റ്റംബർ 2021

വാഹനാപകടം നടന്ന വയനാട് ചുരത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ ആദരിച്ചു.
(VISION NEWS 13 സെപ്റ്റംബർ 2021)
വയനാട് ചുരത്തിൽ വെള്ളിയാഴ്ച്ചയുണ്ടായ വാഹനാപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയ അടിവാരം സ്വദേശികളായ ഇപ്പോയ് ഷമീർ ചുമട്ടു തൊഴിലാളി കോർഡിനേഷൻ കമ്മറ്റി പ്രസിഡണ്ട് ജാഫർ ആലുങ്ങൽ , മുസ്തഫ , ഫൈസൽ എന്നിവരെ യുണൈറ്റഡ് അടിവാരം കലാ കായിക സ്നേഹികളുടെ കൂട്ടായ്‌മ ആദരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് അടിവാരം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ യോഗത്തിൽ നാസർ കണലാട്, രതീഷ് ടി ആർ, ജാഫർ പി എച്ച് , സുധീർ സിവി എന്നിവർ ഷാൾ അണിയിച്ചു. യോഗത്തിൽ പ്രസിഡന്റ് നാസർ കണലാട് അധ്യക്ഷത വഹിച്ചു. ജാഫർ ആലുങ്ങൽ, രതീഷ് ടി ആർ, നിസാർ പട്ടാമ്പി ,ഉമ്മർ നസീർ , റാഫി തവരയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഗഫൂർ ഒതയോത്ത് സ്വാഗതവും മുഫ്‌സിൽ പിലാശ്ശേരി നന്ദിയും പറഞ്ഞു.ശംസാദ് ഹുസ്സൈൻ, സക്കീർ, സിറാജ് പികെ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only