17 സെപ്റ്റംബർ 2021

പഠനമുറി ആവശ്യമുള്ള വിദ്യാർത്ഥിയാണോ..? ഇപ്പോൾ അപേക്ഷിക്കാം
(VISION NEWS 17 സെപ്റ്റംബർ 2021)
പട്ടികജാതി വികസന വകുപ്പിന്റെ 21-22 വര്‍ഷത്തെ പഠനമുറി പദ്ധതിയിലേക്ക് മുക്കം മുനിസിപ്പാലിറ്റിയിലെ എട്ട് മുതല്‍ 12 ാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ളവരും വീടിന്റെ വിസ്തീര്‍ണം 800 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്തവരുമായ പട്ടികജാതിക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷ ഫോമിന്റെ മാതൃക കുന്നമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 8075296057.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only