10 സെപ്റ്റംബർ 2021

ചുരത്തില്‍ അപകടത്തില്‍ പെട്ടത് കൊടുവള്ളി സ്വദേശികള്‍; മരിച്ചത് കൊടുവള്ളി പെരിയാംതോട് സ്വദേശി.
(VISION NEWS 10 സെപ്റ്റംബർ 2021)




കൊടുവള്ളി -ചുരത്തില്‍ കാറും ലോറിയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത് കൊടുവള്ളി സ്വദേശി. പെരിയാംതോട് ആര്‍ സി മുക്കില്‍ താമസിക്കുന്ന റംഷിദാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ ദില്‍ഷാദ്, സൈബിന്‍, കുക്കു എന്നിവര്‍ക്കാണ് സാരമായി പരുക്കേറ്റത്. ദില്‍ഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചുരം കേറുകയായിരുന്ന സ്വിഫ്റ്റ് കാറും എതിരെ വന്ന ലോറിയുമാണ് കൂട്ടി ഇടിച്ചത്. ചുരം ഒന്‍പതാം വളവിന് സമീപം ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only