👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


21 സെപ്റ്റംബർ 2021

കൊടുവള്ളി,വാവാട് സെൻ്റെറിൽ വർദ്ധിച്ചുവരുന്ന ലഹരി കച്ചവടവും,ഉപയോഗവും തടയുന്നതിന് മീറ്റിംഗ് വിളിച്ച് വാവാട്സെൻ്റെർ പള്ളി മഹല്ല് കമ്മിറ്റി
(VISION NEWS 21 സെപ്റ്റംബർ 2021)


കൊടുവള്ളി -വാവാട് സെന്ററിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നതിന് വേണ്ടി മഹല്ല്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മത ,സാമൂഹിക ,സാംസ്‌കാരിക ,രാഷ്ട്രീയ പ്രതിനിധികളുടെയും നാട്ടുകാരുടെയും  സംയുക്ത മീറ്റിംഗ് വിളിച്ചു ചേർത്തു  .മുനിസിപ്പൽ ചെയർമാൻ വെള്ളറ അബ്‌ദു യോഗം ഉദ്‌ഘാടനം ചെയ്തു .വാർഡ്‌ കോൺസിലർ കെ ശിദാസൻ മുഖ്യ പ്രഭാഷണം നടത്തിയ പ്രസ്തുത പരിപാടിയിൽ .കെപി .യൂസുഫ് .എംകെ രാജൻ ,പികെ ഷാജി ,ടി കെ .റിയാസ് ,ഷാജി മണ്ണിൽ കടവ് ,അജ്‌സൽ അസ്‌ലമി, കെ കെ സി റസാക് ,പി പി സാലിഹ്. തുടങ്ങിയവർ  ചർച്ചയിൽ പങ്കെടുത്തു .തുടർന്ന് കെ ശിവദാസൻ ,കെ ടി .ശരീഫ് ,കെ കെ സി .റസാഖ് തുടങ്ങിയവരുടെ  നേത്രത്വത്തിൽ ലഹരി മുക്ത കമ്മറ്റിക്ക് രൂപം നൽകി .കെപി അസൈനാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം കെ ബി മുഹമ്മദ് സ്വാഗതവും എം കെ രാഘവൻ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only