02 സെപ്റ്റംബർ 2021

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ടി.വി അനുപമ പട്ടികവർ​ഗ ഡയറക്ടറാകും, അദീല അബ്ദുള്ള വനിത, ശിശുക്ഷേമ ഡയറക്ടർ
(VISION NEWS 02 സെപ്റ്റംബർ 2021)
സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് അഴിച്ചുപണി. ടി വി അനുപമ പട്ടിക വർഗ വകുപ്പ് ഡയറക്ടറാകും. എൻട്രസ് കമ്മീഷണറുടെ അധിക ചുമതലയും നൽകി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും, അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷൻ ഡയറക്ടർ. ജില്ലാ കലക്ടർമാക്കും മാറ്റമുണ്ട്.

മലപ്പുറം, കണ്ണൂർ, വയനാട്, കൊല്ലം ജില്ലാ കലക്ടർമാരെ മാറ്റി. കണ്ണൂർ കലക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖർ ആണ് പുതിയ കണ്ണൂർ കലക്ടർ. മലപ്പുറം കളക്ടർ ഗോപാലകൃഷ്ണൻ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആർ പ്രേംകുമാർ മലപ്പുറത്തെത്തും.

വയനാട് ജില്ലാ കലക്ടർ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കലക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കലക്ടർ അബ്ദുൾ നാസറിനെ തൊഴിലുറപ്പ് മിഷൻ ഡയറക്ടറാക്കി. പകരം അപ് സാന പർവീൻ കൊല്ലം കലക്ടറാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only