👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


20 സെപ്റ്റംബർ 2021

അണിഞ്ഞൊരുങ്ങി വധൂ വരന്മാർ; അപൂർവമായ നായകല്യാണത്തിന് വേദിയായി തൃശൂർ
(VISION NEWS 20 സെപ്റ്റംബർ 2021)
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആസിഡ് ഇന്നു ജാൻവിയെ ജീവിതസഖിയാക്കും. രാവിലെ 11നും 12നും ഇടയ്ക്കുള്ള മുഹൂർത്തത്തിലാണ് ബീഗിൾ ഇനത്തിൽപ്പെട്ട ആസിഡും ജാൻവിയും ഒന്നാകുന്നത്. കുന്നത്തൂർമന ഹെറിറ്റേജിലാണു ഇരുവരുടെയും വിവാഹം.

വാടാനപ്പിള്ളി പൊയ്യാറ സ്വദേശി ഷെല്ലിയുടെ മക്കളായ ആകാശിന്റെയും അർജുന്റെയും അരുമയാണ് ആസിഡ്. മൂന്ന് മാസം മുൻപാണ് ഇവർ ആസിഡിന് വധുവിനെ അന്വേഷിച്ചുതുടങ്ങിയത്. ഒടുവിൽ ചെന്നെത്തിയത് പുന്നയൂർക്കുളത്ത്. ബീഗിൾ പാരമ്പര്യം തെറ്റാതെ ഒന്നരവയസ്സുകാരി ജാൻവിയെ ഇവർ കണ്ടെത്തി. ചെക്കനും പെണ്ണും ഇഷ്ടത്തിലായതോടെ വിവാഹം ഉറപ്പിച്ചു. പിന്നെ കന്നിമാസം ആകാനുള്ള കാത്തിരുപ്പിലായിരുന്നു ഇരു വീട്ടുകാരും. 

സേവ് ദ് ഡേറ്റ് ഫോട്ടോഷൂട്ടും പ്രീവെഡിങ് വിഡിയോയും ഒക്കെയായി ആഢംബരകല്യാണം തന്നെയാണ് നടക്കുന്നത്. ഷെല്ലിയുടെ മക്കൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ വൈറലായതോടെയാണ് കല്യാണ വാർത്ത ശ്രദ്ധനേടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only