07 സെപ്റ്റംബർ 2021

'രാജ്യത്ത് കലാപം സൃഷ്ടിച്ചു'; സൗദി ഭീകരന്റെ വധശിക്ഷ നടപ്പാക്കി
(VISION NEWS 07 സെപ്റ്റംബർ 2021)

നിരവധി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ട സൗദി ഭീകരന്റെ വധശിക്ഷ ദമ്മാമില്‍ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയമാണ് വിവരം അറിയിച്ചത്. അദ്‌നാന്‍ ബിന്‍ മുസ്തഫ അല്‍ശറഫ എന്ന ഭീകരന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. ഭീകരസംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ വെടിവെച്ചു, സുരക്ഷാ അതോറിറ്റികളുടെ ആസ്ഥാനത്തിനെതിരെ പ്രവര്‍ത്തിച്ചു, കലാപം സൃഷ്ടിച്ചു, രാജ്യത്തിന് അകത്തേക്കും പുറത്തേക്കും ആയുധങ്ങള്‍ കടത്തി, രാജ്യ സുരക്ഷയെ തകര്‍ക്കാന്‍ ശ്രമിച്ചു എന്നിവയാണ് ഇയാള്‍ക്കെതിരെ എതിരെ ചാര്‍ജ് ചെയ്ത കുറ്റങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only