👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


21 സെപ്റ്റംബർ 2021

'എല്ലാവരും എന്നെ കളിയാക്കുന്നു', ലാലേട്ടനെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ രുക്മിണി അമ്മയ്ക്ക് സർപ്രൈസ്; വിഡിയോ കോളിൽ മോഹൻലാൽ
(VISION NEWS 21 സെപ്റ്റംബർ 2021)എല്ലാവരും എന്നെ കളിയാക്കുന്നു... ലാലേട്ടനെ നേരിൽ കാണണമെന്ന് പറഞ്ഞു കരഞ്ഞ രുക്മിണി അമ്മയ്ക്ക് വിഡ‍ിയോ കോൾ സർപ്രൈസുമായി മോഹൻലാൽ. മോഹൻലാലിനെ തനിക്ക് ഒന്ന് കണ്ടാൽ മതിയെന്ന് പറഞ്ഞ് രുക്മിണി അമ്മ കരയുന്ന വിഡിയോ സമൂ​ഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേതുടർന്നായിരുന്നു താരം വിഡിയോകോളിൽ സംസാരിക്കാനെത്തിയത്.


കോവിഡ് കാലമായതിനാലാണ് നേരിട്ട് കാണാനാവാത്തതെന്നും ഇപ്പോഴത്തെ സാഹചര്യമൊക്കെ മാറുമ്പോൾ കാണാമെന്നും നടൻ വാക്കുകൊടുത്തു. അമ്മയ്ക്കൊരു ഉമ്മയും കൊടുത്താണ് ലാൽ വിഡിയോ കോൾ അവസാനിപ്പിച്ചത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് രുക്മിണി അമ്മയുടെ ആ​ഗ്രഹം സാധിച്ചുകൊടുക്കാനായി ഇത്തരത്തിലൊരു അവസരം ഒരുക്കിയത്. 

വീഡിയോ കാണുന്നതിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only