👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

01 സെപ്റ്റംബർ 2021

മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മരിച്ചു
(VISION NEWS 01 സെപ്റ്റംബർ 2021)
അങ്കമാലി തുറവൂരിൽ മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മ അഞ്ജുവും മരിച്ചു. മൂന്ന് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഒന്നരമാസങ്ങൾക്ക് മുമ്പാണ് അഞ്ജുവിൻറെ ഭർത്താവ് അനൂപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇതിൻറെ വിഷമത്തിലായിരുന്നു അഞ്ജുവെന്നാണ് പൊലീസ് പറയുന്നത്.

തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം. മക്കളായ ആതിര (7) അനുഷ (3) എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് അഞ്ജു ആത്മഹത്യക്ക് ശ്രമിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only