11 സെപ്റ്റംബർ 2021

മുംബൈ ബലാത്സംഗം:അതീവ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു
(VISION NEWS 11 സെപ്റ്റംബർ 2021)
മുംബൈയിൽ ബലാത്സം​ഗത്തിനിരയായി ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മുപ്പത് വയസുകാരിയാണ് മരിച്ചത്, അതീവ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.

മോഹിത് ചൗഹാന്‍ എന്നയാളാണ് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് ശേഷം സ്വകാര്യഭാഗങ്ങളില്‍ പലതവണ ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയിരുന്നു. ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനില്‍ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ഒരു വഴിയാത്രക്കാരനാണ് ചോരയില്‍ കുളിച്ച് അബോധാവാസ്ഥയില്‍ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ പ്രതിയായ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only