28 സെപ്റ്റംബർ 2021

നുഴഞ്ഞു കയറ്റം തടഞ്ഞ് സൈന്യം; പാക് ഭീകരന്‍ പിടിയില്‍; ഒരാളെ വെടിവച്ച് കൊന്നു
(VISION NEWS 28 സെപ്റ്റംബർ 2021)
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരു പാകിസ്ഥാന്‍ ഭീകരനെ സൈന്യം പിടികൂടി. മറ്റൊരു ഭീകരനെ വെടിവച്ച് കൊന്നു.
കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഒരു പാകിസ്ഥാന്‍ ഭീകരനെ ജീവനോടെ പിടികൂടുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഉറി, രാംപൂര്‍ മേഖലകളില്‍ ഒന്നിലധികം നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ നടന്നിരുന്നു. 

കഴിഞ്ഞ ഒരാഴ്ചയായി നുഴഞ്ഞുകയറ്റം തടയാന്‍ വന്‍ ഓപ്പറേഷനാണ് സൈന്യം നടത്തുന്നത്. ഒരു വന്‍ നുഴഞ്ഞുകയറ്റ ശ്രമം ഉള്‍പ്പെടെ മൂന്ന് ഭീകര നീക്കങ്ങളാണ് ഇന്ത്യന്‍ സൈന്യം തടഞ്ഞത്. മൂന്നു ഭീകരരെ വധിക്കുകയും വന്‍ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only