👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

ഭാര്യ മരിച്ചപ്പോൾ അനുജത്തിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു, വീട്ടുകാർ സമ്മതിച്ചില്ല: പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് പിതാവ്
(VISION NEWS 20 സെപ്റ്റംബർ 2021)
ജയ്പൂർ: ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ ദേഷ്യം പിടിച്ച് പ്രായപൂർത്തിയാകാത്ത സ്വന്തം മക്കളെ കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ബർമർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തത്. പത്ത് വയസിനു താഴെ പ്രായമുള്ള നാല് പെൺമക്കളെ വിഷം നൽകി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചാണ് പുഖാറാം എന്നയാൾ കൊന്നത്. ശേഷം വിഷം കഴിച്ച ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ബർമറിലെ പോഷാൽ ഗ്രാമത്തിലുള്ള പുഖാറാം ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മക്കളായ വസുന്ധര(ഒന്നര വയസ്സ്), ലക്ഷ്മി (3), നോജി(5), ജീയോ (8) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് മാസം മുമ്പാണ് പുഖാറാമിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിക്കുന്നത്. ഭാര്യയുടെ മരണശേഷം ഇയാൾ കടുത്ത വിഷാദരോഗത്തിലായിരുന്നു. നാല് പെണ്മക്കളെ തനിച്ച് നോക്കുന്നത് എങ്ങനെയെന്ന കാര്യത്തെ കുറിച്ച് ഇയാൾ ആശങ്കയിലായിരുന്നു. മക്കളെ നോക്കാനായി ഭാര്യയുടെ സഹോദരിയെ വിവാഹം കഴിക്കാൻ ഇയാൾ തീരുമാനിച്ചു.

എന്നാൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതോടെ ഭാര്യയുടെ മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന കുട്ടികളെ കഴിഞ്ഞ വെള്ളിയാഴ്ച്ച ഇയാൾ സീന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അന്ന് രാത്രി തന്നെയാണ് കുഞ്ഞുങ്ങളെ വിഷം നൽകി കൊലപ്പെടുത്തിയതും.

ഭാര്യാസഹോദരിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ സമ്മതിക്കാത്തിലുള്ള ദേഷ്യമാണ് കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only