13 സെപ്റ്റംബർ 2021

കൊടുവളളി CHC ഡോക്റ്ററുടെയും നെഴ്സിന്റെയും സ്ഥലം മാറ്റത്തിൽ പ്രതിഷേധം
(VISION NEWS 13 സെപ്റ്റംബർ 2021)

കൊടുവള്ളി:
കോവിഡും  പകർച്ചവ്യാധി പനികളും രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരുടെയും നെഴ്സ്മാരുടെയും
പാരാമെഡിക്കൽ സ്റ്റാഫിന്റെയും സേവനം ആവശ്യമായ ഈ ഒരു ഘട്ടത്തിൽ
യാതൊരു മുൻകരുതലുകളും ഇല്ലാതെ 
ഡോകടറേയും നെഴ്സിനെയും സ്ഥലം മാറ്റിയതിൽ സേവ് കൊടുവള്ളി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
      സ്ഥലം മാറ്റിയവരെ സാഹചര്യന്റെ ഗൗരവം മനസ്സിലാക്കി അടിയന്തിരമായി പുനസ്ഥാപിക്കുകയും, കൊടുവള്ളിയിലെ പാവപ്പെട്ടവരായ നൂറുകണക്കിന് രോഗികളുടെ അത്താണിയായ
കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ ദുരവസ്ഥക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്യണമെന്ന് സേവ് കൊടുവള്ളി ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സേവ് കൊടുവള്ളി ഭാരവാഹികൾ തിങ്കളാഴ്ച രാവിലെ കമ്യൂണിറ്റി
ഹെൽത്ത് സെന്റർ സന്ദർശിക്കുന്നതുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only