👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

22 സെപ്റ്റംബർ 2021

കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമം; പ്രതി പിടിയിൽ
(VISION NEWS 22 സെപ്റ്റംബർ 2021)


 

പാലക്കാട് കാഞ്ഞിരപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. പ്രതി നെല്ലിക്കുന്ന് സ്വദേശി ഷബീറിനെയാണ് മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെ യുവതി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. വഴിയിൽ യുവതി തനിച്ചുള്ളപ്പോൾ ബൈക്കിലെത്തിയ പ്രതി വാഹനം നിർത്തി ഇവരെ കയറിപ്പിടിക്കുകയും വരിഞ്ഞുമുറുക്കുകയുമായിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തക ഇയാളെ തട്ടിമാറ്റയപ്പോൾ ഇരുവരും നിലത്തുവീണു. അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഉച്ചയോടെയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only