23 സെപ്റ്റംബർ 2021

ഭർത്താവ് മരിച്ചതറിഞ്ഞില്ല; മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് 4 ദിവസം.
(VISION NEWS 23 സെപ്റ്റംബർ 2021)


 

അടൂർ ∙ ഭർത്താവ് മരിച്ച വിവരമറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 4 ദിവസത്തോളം. പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്.  ഫിലിപ്പോസും ഭാര്യ അൽഫോൻസയും മാത്രമായിരുന്നു വീട്ടിൽ താമസം. മൃതദേഹത്തിനു നാലു ദിവസം പഴക്കമുണ്ടെന്നു പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ അയൽവാസി ഇവരുടെ വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞു. 

തുടർന്ന് അയൽവാസി ഈ വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ ഇന്നലെ രാവിലെ 11ന് ആംബുലൻസുമായി എത്തിയപ്പോഴാണ് മരണം അറിയുന്നത്. 

അൽഫോൻസ മാനസിക നില തെറ്റിയതു പോലെയാണു സംസാരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്സീൻ എടുത്തിരുന്നു. മരണ കാരണം വ്യക്തമല്ല. മക്കൾ: ജെസി, ജോസ്. മരുമക്കൾ: സജി സാം, ഷീജ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only