👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

‘ആൺകുട്ടിക്ക് ഇടാൻ പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന അർത്ഥം വരണം’: വെള്ളിടി മുതൽ കൊള്ളിയാൻ വരെ
(VISION NEWS 25 സെപ്റ്റംബർ 2021)‘ആൺകുട്ടിയ്ക്ക് ഇടാൻ ഒരു നല്ല പേര് വേണം, വെളിച്ചം നൽകുന്നവൻ എന്ന് അർഥം വരണം’, രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇത്. പോസ്റ്റിനെക്കാൾ വൈറലാകുന്നത് ഇതിന് വന്ന മറുപടി കമന്റുകളാണ്. രസകരമായ ഒരുപാട് പേരുകളാണ് ഈ പോസ്റ്റ് മുതലാളിയ്ക്ക് സോഷ്യൽ മീഡിയ നൽകിയത്. ‘വെള്ളിടി’ നല്ല വെളിച്ചമാണ് കൂടെ ശബ്ദവും, ഇനി കെ വച്ച് വേണമെങ്കിൽ കൊള്ളിയാൻ എന്നിട്ടോ എന്നാണ് പോസ്റ്റിന് ഒരാൾ നൽകിയ മറുപടി. ഇത്തരത്തിൽ അനേകം പേരുകളാണ് മലയാളികൾ ഈ പോസ്റ്റിന് നിർദ്ദേശിച്ചത്.


‘മൂത്ത കുട്ടി ആണെങ്കിൽ ഹെഡ് ലൈറ്റ്  എന്ന പേര് വളരെ അനുയോജ്യമായിരിക്കും സേട്ടാ’, ‘കാ ർ തീകായൻ (കാ ർ ഇനീഷ്യൽ ആണേ)’, ‘സൂര്യയോളിചന്ദ്രപ്പൻ ( ഈ പേര് ആണെങ്കിൽ രാത്രിയും പകലും പേരും വെളിച്ചവും കത്തി നിൽക്കും അണയത്തില്ല )’, ‘ഇൻവെർട്ടരേഷ്‌ ( ഫുൾ ടൈം വെളിച്ചം ), ഫാഷൻ വേണമെങ്കിൽ ആംറോൺ എന്നിട്ടോ’, ‘പന്തം കുമാർ, ബൾബേഷ്, വെളിച്ചപ്പാട്’, ‘മുസ്ലീം ആണേല് ബൾബുദീൻ കോയ,
ഹിന്ദു ആണ്ല് ബൾബേഷ് കുമാറ്, ഇനി അച്ചായനാണേല് ബൾബൂസ് മത്തായി വിളക്കും കാലേൽ’, എന്നിങ്ങനെ ചിരിച്ചു രസിക്കാൻ പാകത്തിലുള്ള കമന്റുകളാണ് ഈ ഫേസ്ബുക് പോസ്റ്റിൽ വന്നുകൊണ്ടിരിക്കുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only