👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


23 സെപ്റ്റംബർ 2021

ലൈഫ് പദ്ധതി: പൂർത്തീ‍കരിച്ചത് 12,067 വീടുകളെന്ന് മുഖ്യമന്ത്രി.
(VISION NEWS 23 സെപ്റ്റംബർ 2021)

 


തിരുവനന്തപുരം ∙ ലൈഫ് പദ്ധതിയിൽ നൂറു ദിവസത്തിനുള്ളിൽ 10,000 വീടുകൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട‍തിൽ 12,067 വീടുകൾ പൂർത്തീ‍കരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 

ഭൂരഹിതരായ 13500  കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു.  മത്സ്യ‍ത്തൊഴിലാളികൾക്കായുള്ള പുനർഗേഹം പദ്ധതി പ്രകാരം 308 വ്യക്തിഗത വീടുകളും 276 ഫ്ലാറ്റുകളും പൂർത്തിയാക്കി. തൃശൂർ ജില്ലയിലെ പഴയന്നൂരിലെ ഭൂരഹിത, ഭവനരഹിതർക്കായി 40 യൂണിറ്റുകളുള്ള ഭവനസമുച്ചയം ‘കെയർ ഹോം’ പദ്ധതിയുടെ രണ്ടാം ഘട്ടം പൂർത്തീകരിച്ചു.

77,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യ‍മിട്ടതിൽ വിവിധ വകുപ്പുകൾ വഴി പ്രത്യക്ഷമായും പരോക്ഷമായും 74651 പേർക്ക് തൊഴിൽ നൽകി. ഇതിൽ 4954 എണ്ണം പിഎസ്‍സി വഴിയുള്ള നിയമനങ്ങ‍ൾക്കുള്ള അഡ്വൈ‍സാണ്.  നിർമാണ പ്രവർത്തനങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട തൊഴിൽ  ദിനങ്ങൾ ഇതിനു പുറമേയാണ്. വൈദ്യുതി വകുപ്പ് ഏറ്റെടുത്ത കരാർ പണിക‍ളിലൂടെ 4,56,016 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു.  റവ‍ന്യു വകുപ്പ് ഏറ്റെടുത്ത സ്മാർട് വില്ലേജ് ഓ‍ഫിസ് നിർമാണം വഴി 60,000 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.   

208 കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പരിപാടി പൂർത്തീകരിച്ചു. 548 അങ്കണവാടികളുടെ വൈദ്യുതീകരണം പൂർത്തിയാക്കി.  

50 ആരോഗ്യ സ്ഥാപനങ്ങളിൽ 25 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 5 മെഡിക്കൽ കോ‍ളജുകളിൽ 14.09 കോടി രൂപയുടെ 15 പദ്ധതികളും നടന്നു.  തിരുവനന്തപുരം  എസ്എടി ആശുപത്രിയിൽ 65 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മോഡു‍ലാർ ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമായി. പട്ടികജാതി വകുപ്പിന്റെ കീഴിൽ 1188 വീടുകൾ പൂർത്തിയാക്കി–മുഖ്യമന്ത്രി പറഞ്ഞു. 2021 ജൂൺ 11 ന് ആരംഭിച്ച് 2021 സെപ്റ്റംബർ 19 ന് പര്യ‍വസാനിച്ച 100 ദിവസ കാലയളവിലാണ് 100 ദിന പരിപാടികൾ പൂർത്തിയാക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only