07 സെപ്റ്റംബർ 2021

ഹോട്ടലുകൾക്ക് ഡൈനിങ് അനുവദിക്കണംKHRA
(VISION NEWS 07 സെപ്റ്റംബർ 2021)


നിലവിലെ എല്ലാ കോവിഡ് നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളിൽ ഡൈനിങ് അനുവദിക്കണമെന്ന് KHRA ഓമശേരി യൂണിറ്റ്  ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം തുറന്നുകൊടുക്കുകയും ബസുകളിലും മറ്റും ആളുകളെ നിയന്ത്രണമില്ലാതെ കയറ്റി പോവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഹോട്ടലുകളോടുള്ള അവഗണന  ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗം യൂണിറ്റ് പ്രസിഡണ്ട് നാസർ ഫാമിലി അധ്യക്ഷതവഹിച്ചു യൂസഫ് പപ്പാസ്,  അൻവർ ബ്രോസ്റ്റ്, ഷമീർ സൽക്കാര, ഹുസൈൻ ഡീലക്സ് എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only