25 സെപ്റ്റംബർ 2021

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു
(VISION NEWS 25 സെപ്റ്റംബർ 2021)


 

കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവെച്ചു. ശാരീരിക അസ്വസ്ഥതകളുള്ളതിനാല്‍ തന്നെ ഒഴിവാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടതായി കെ.പി.സി.സി നേതൃത്വം അറിയിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.പി.സി.സി പുനഃസംഘടനയെ ചൊല്ലി സുധീരന് അതൃപ്തിയുണ്ടായിരുന്നു. അതേസമയം കെ.പി.സി.സി പുനഃസംഘടന ചർച്ചകൾക്കായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ മൂന്ന് ദിവസം കേരളത്തിലുണ്ടാവും. കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും. പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡി. സി.സി അധ്യക്ഷൻമാരുടെ അഭിപ്രായവും തേടും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only