👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 സെപ്റ്റംബർ 2021

ശ്രീക്കുട്ടിയെ പാമ്പുകൾ വിടുന്നില്ലല്ലോ? ഇതിന് വാവ സുരേഷ് നൽകിയ മറുപടി ഇങ്ങനെ.
(VISION NEWS 17 സെപ്റ്റംബർ 2021)

കുറവിലങ്ങാട് ∙ ഇഴഞ്ഞെത്തുന്ന വിഷപ്പാമ്പുകൾ ശ്രീക്കുട്ടിയെ പിന്തുടരുകയാണ്. 8 വർഷത്തിനിടെ കടിയേറ്റത് 12 തവണ. കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ കണിയോടി ചിറക്കുഴിയിൽ സിബി – ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടി പലതവണ മരണത്തിന്റെ പടിവാതിൽ വരെ എത്തി. ഇതിനു കാരണം എന്താണ്? ആർക്കും അറിയില്ല. കഴിഞ്ഞ ദിവസം കളത്തൂരിലെ വീട്ടിൽ എത്തിയ വാവ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളിൽ ശ്രീക്കുട്ടിയുടെ കഥയുണ്ട്.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യങ്ങൾക്കു സുരേഷ് നൽകിയ മറുപടി ഇങ്ങനെ. ‘ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കടിക്കുന്നത്’. ഇക്കാര്യം ശരിയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണം. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി എത്താമെന്നും സുരേഷ് ഉറപ്പു നൽകിയിട്ടുണ്ട്. കളത്തൂർ കണിയോടി ഭാഗത്തു തോടിന്റെ കരയിലാണു സിബിയുടെ വീട്. പാമ്പുശല്യം കൂടുതലുള്ള മേഖല.

10 തവണയും പാമ്പ് കടിയേറ്റത് വീട്ടിലും പരിസരത്തും വച്ചാണ്. 2 തവണ പുറത്തു പോയപ്പോഴും. 2013ലാണ് ആദ്യമായി കടിയേറ്റത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച കടിച്ചത് അണലി. വീട്ടിനുള്ളിൽ മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പ് കടിക്കുകയായിരുന്നു എന്നു ശ്രീക്കുട്ടി പറയുന്നു. അതിന്റെ ചികിത്സയിലാണ് ഇപ്പോൾ. 2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ.

പലവട്ടം തീവ്രപരിചരണ വിഭാഗത്തിലായി. അച്ഛൻ സിബി, അമ്മ ഷൈനി, സഹോദരി സ്വപ്ന മോൾ എന്നിവർക്കൊപ്പമാണു താമസം. പക്ഷേ ഇവരിൽ ആരെയും ഇതുവരെ പാമ്പു കടിച്ചിട്ടില്ല. 12 തവണ കടിയേറ്റെങ്കിലും പേടിയില്ല. പഠിച്ചു മുന്നേറും. ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഓടിപ്പോകാൻ തയാറല്ല. സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീട് വേണം– ബിരുദവും ബിഎഡും കഴിഞ്ഞു എൽഎൽബിക്കു പഠിക്കുന്ന ശ്രീക്കുട്ടി പറയുന്നു. ചികിത്സയ്ക്കായി വൻതുക വേണമെന്നു സിബി പറയുന്നു. കൂലിപ്പണിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമാണ് ആശ്രയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only