29/09/2021

കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു : മോഷ്ടാക്കള്‍ സ്വര്‍ണം കവര്‍ന്നത് ചെവി മുറിച്ചെടുത്ത്
(VISION NEWS 29/09/2021)


 

കണ്ണൂര്‍: കവര്‍ച്ചയ്ക്കിടെ ആക്രമണത്തിനിരയായ വയോധിക മരിച്ചു. കണ്ണൂരാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. കണ്ണൂര്‍ വാരം എളയാവൂരിലെ കെ.പി. ആയിഷയാണ് കവര്‍ച്ചക്കാരുടെ ആക്രണമത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത് . ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ച്ചാസംഘത്തിന്റെ ആക്രമണത്തില്‍ ആയിഷയ്ക്ക് പരിക്കേറ്റത്. തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആയിഷയുടെ ചെവി മുറിച്ചെടുത്താണ് കവര്‍ച്ചാസംഘം സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്നിരുന്നത്. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ച് പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ആയിഷയുടെ ബന്ധുക്കളും പരാതി ഉന്നയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only