10 സെപ്റ്റംബർ 2021

മിന്നല്‍ മുരളിക്ക് പിന്നാലെ ടൊവിനോ ചിത്രം 'കാണെക്കാണെ'യും OTT റിലീസിന്; ടീസര്‍ പുറത്ത് വിട്ട് സോണി ലൈവ്
(VISION NEWS 10 സെപ്റ്റംബർ 2021)

മിന്നല്‍ മുരളിയ്ക്ക് പിന്നാലെ ബോബി-സഞ്ജയ്‌യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രം 'കാണെക്കാണെ'യും ഒടിടി ചിത്രം. സോണി ലൈവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസാവുന്നത്.
ഉയരെ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ശ്രുതി ജയന്‍, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്‍, പ്രദീപ് ബാലന്‍ തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടീസര്‍ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 17നാണ് റിലീസ്.

ഡ്രീം കാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ദീന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ആല്‍ബി ആന്റണി. എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍. കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം ശ്രേയ അരവിന്ദ്. വരികള്‍ വിനായക് ശശികുമാര്‍, സംഗീതം രഞ്ജിന്‍ രാജ്, ജി വേണുഗോപാലും സിത്താര കൃഷ്ണകുമാറുമാണ് പാടിയിരിക്കുന്നത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സമീഷ് സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, ഡിസൈന്‍ ഓള്‍ഡ് മങ്ക്‌സ്.

ഗോദ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് സിനിമ ഒരുങ്ങുന്നത്. വിവിധ ഭാഷകളിലെ സിനിമയുടെ പേരുകളും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിലെ പ്രധാനമായ ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു.

സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്‌മാന്‍. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only