25 സെപ്റ്റംബർ 2021

വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ചു: 44കാരനായ അദ്ധ്യാപകന് 29 വർഷം തടവ്
(VISION NEWS 25 സെപ്റ്റംബർ 2021)

 


പാവറട്ടി: വിനോദ യാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബസില്‍ വച്ച്‌ പീഡിപ്പിച്ച അദ്ധ്യാപകന് ഇരുപത്തൊമ്പതര വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പാവറട്ടി പുതുമനശ്ശേരിയിലുള്ള സ്കൂളിലെ മോറല്‍ സയന്‍സ് അദ്ധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ അബ്ദുള്‍ റഫീഖിനെയാണ് (44) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

2012ല്‍ സ്‌കൂളില്‍ നിന്നു വിനോദയാത്ര പോയി തിരിച്ച്‌ വരുമ്പോള്‍ ബസിന്റെ പിറകിലെ സീറ്റില്‍ തളര്‍ന്നുറങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ജഡ്ജി എം.പി. ഷിബു ശിക്ഷ വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only