👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 സെപ്റ്റംബർ 2021

സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നു
(VISION NEWS 25 സെപ്റ്റംബർ 2021)

 


തിരുവനന്തപുരം∙ സംസ്ഥാനത്ത് ബാറുകൾ തുറക്കുന്നതിന് തടസമില്ലെന്നു കോവിഡ് അവലോകന യോഗം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകാമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കാണു ബാറുകളിലും റസ്റ്ററന്റുകളിലും പ്രവേശനം. പകുതി സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. എസി പ്രവർത്തിപ്പിക്കരുതെന്നും നിർദേശമുണ്ട്. കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only