👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഒക്‌ടോബർ 2021

പൂ നീട്ടി പെൺകുട്ടി; കാർ നിർത്തി കൈ കൊടുത്ത് രാഹുൽ; വീഡിയോ
(VISION NEWS 01 ഒക്‌ടോബർ 2021)

 


കോഴിക്കോട്: വഴിയരികിൽ പൂവുമായി കാത്തുനിന്ന പെൺകുട്ടിയെ നിരാശപ്പെടുത്താതെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണ്ഡല സന്ദർശനത്തിനിടെ തന്നെ കാത്തുനിന്ന പെൺകുട്ടിയെ അടുത്തേക്ക് വിളിക്കുകയും കൈ കൊടുത്ത് ചിത്രത്തിന് പോസ് ചെയ്യുകയും ചെയ്തു രാഹുൽ. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പതിവുപോലെ, രാഹുൽ ചായക്കടയിൽ കയറിയതും വാർത്തയായി. വണ്ടൂരിൽ ഓട്ടോ ഡ്രൈവറുടെ ക്ഷണം സ്വീകരിച്ചാണ് രാഹുൽ ഹോട്ടലിൽ കയറിയത്. കെ.സി.വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എ.പി.അനിൽകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്, ഇ.മുഹമ്മദ്കുഞ്ഞി, ജില്ലാ പഞ്ചായത്തംഗം കെ.ടി.അജ്മൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാരോടും ഉടമ കെ.എഫ്.സി.സുബൈറിനോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണു മടങ്ങിയത്.

അതിനിടെ, കോൺഗ്രസ് പുനഃസംഘടനയിൽ ഗ്രൂപ്പ് മാനദണ്ഡമാകരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പരാമർശം. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടി മാറുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ മാറ്റത്തിനെതിരെ മുതിർന്ന നേതാക്കൾ രംഗത്തുവരുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ വാക്കുകൾ.

  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only