👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


28 സെപ്റ്റംബർ 2021

ക്യാമറകളിൽ കടുവയുടെ സാന്നിധ്യം ഉറപ്പിക്കുന്ന ദൃശ്യങ്ങളില്ല. ആശങ്കയോടെ ജനങ്ങൾ
(VISION NEWS 28 സെപ്റ്റംബർ 2021)

 


കോടഞ്ചേരി: പൊട്ടംകോട് മലയിൽ കടുവയെ കണ്ടെത്താൻ വനം വകുപ്പ് സ്ഥാപിച്ച നാല് നിരീക്ഷണ ക്യാമറകളിൽ നിന്നും ഒരു തെളിവുകളും ഇതുവരെ കണ്ടെത്താനായില്ല

പൊട്ടംകോട് മലയിൽ റബർ തോട്ടത്തിൽ കടുവയുടെ കാൽപാടുകൾ കണ്ടതിനെ തുടർന്നാണ് വനം വകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചത്. ഇന്നലെ പൊട്ടംകോട് മലയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ഇരുവഞ്ഞിപ്പുഴയ്ക്ക് അക്കരെ തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ ജോയി റോഡ് ഭാഗത്ത് കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് കൊടുക്കാട്ട്പാറ വനമേഖലയുള്ളത് എന്നും താമരശ്ശേരി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. രാജീവ് കുമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only