👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിൽ മൃതദേഹം; യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
(VISION NEWS 25 സെപ്റ്റംബർ 2021)യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജനൽകമ്പിയിൽ നിന്നുള്ള ഷാൾ കഴുത്തിൽ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യ ഗോപികയാണു (24) മരിച്ചത്.

വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭർതൃസഹോദരനാണ് മൃതദേഹം കണ്ടത്. 

കൈതാരം കൊല്ലംമുറി വിജയന്റെ മകളാണ് ​ഗോപിക. ഒരു വർഷം മുൻപായിരുന്നു ​ഗോപികയുടെയും ശരത്തിന്റെയും വിവാഹം. ഗോപികയുടെ ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിനാൽ ഫോർട്ട് കൊച്ചി ആർഡിഒ വീട്ടിലെത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only