👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


08 ഒക്‌ടോബർ 2021

അഫ്ഗാന്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; മരണം 100 കവിഞ്ഞു
(VISION NEWS 08 ഒക്‌ടോബർ 2021)
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ഷിയാ മുസ്‌ലിംകളെ ലക്ഷ്യമിട്ട് കുന്ദൂസീലെ പള്ളിയില്‍ ജുമുഅ നസ്‌കാരത്തിനിടെ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മരണ സംഖ്യ 100 കവിഞ്ഞു.

താലിബാന്‍ പോലിസ് ഇക്കാര്യം സ്ഥിരീകരിച്ചു. കുണ്ടൂസ് പ്രവിശ്യയുടെ തലസ്ഥാനമായ കുണ്ടൂസിൽ നടന്ന സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഉടൻ ഏറ്റെടുത്തിട്ടില്ല, എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിൽ നിന്നുള്ള തീവ്രവാദികൾക്ക് അഫ്ഗാനിസ്ഥാനിലെ ഷിയാ ന്യൂനപക്ഷത്തെ ആക്രമിച്ചതിന് ഒരു നീണ്ട ചരിത്രമുണ്ട്.

നമസ്‌ക്കാരത്തിന് പള്ളിയിലെത്തിയവര്‍ക്കിടയിലുണ്ടായിരുന്ന ചാവേര്‍ ആണ് ആക്രമണം നടത്തിയതെന്ന് കുന്ദുസ് പ്രവിശ്യയിലെ ഡെപ്യൂട്ടി പോലീസ് മേധാവി ദോസ്ത് മുഹമ്മദ് ഉബൈദ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only