20 ഒക്‌ടോബർ 2021

10,12 ക്ലാസുകളിലെ പരീക്ഷകേന്ദ്രങ്ങളില്‍ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ
(VISION NEWS 20 ഒക്‌ടോബർ 2021)
പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ആദ്യം ടേം പരീക്ഷയ്ക്ക് പരീക്ഷ കേന്ദ്രത്തില്‍ മാറ്റം അനുവദിക്കുമെന്ന് സിബിഎസ്ഇ. പ്രവേശനം നേടിയ കേന്ദ്രത്തിലല്ലാതെ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാല്‍ പരീക്ഷ കേന്ദ്രം മാറ്റി അനുവദിക്കുമെന്നാണ് സിബിഎസ്ഇ അറിയിച്ചിരിക്കുന്നത്. പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ അതാത് സ്ഥലങ്ങളില്‍ ഇല്ലെന്ന് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് നടപടി.

ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നേടിയ കേന്ദ്രത്തില്‍ നിന്നല്ലാതെ ഇത്തവണ പരീക്ഷയെഴുതാന്‍ കഴിയും. ഷെഡ്യൂള്‍ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ കേന്ദ്രം മാറ്റാന്‍ കഴിയില്ലെന്നും സിബിഎസ്ഇ പരീക്ഷ കണ്‍ട്രോളര്‍ പറഞ്ഞു 10,12 ക്ലാസുകളിലെ ആദ്യ ടേം പരീക്ഷകള്‍ നവംബര്‍ 30, ഡിസംബര്‍ 1 തീയതികളില്‍ ആരംഭിക്കും. മേജര്‍ വിഷയങ്ങളാണ് അന്നാരംഭിക്കുക. 10-ാം ക്ലാസിന്റെ മൈനര്‍ വിഷയങ്ങളിലെ പരീക്ഷകള്‍ നവംബര്‍ 17നും 12-ാം ക്ലാസിന്റേത് 16നും ആരംഭിക്കും.

പരീക്ഷാ നടത്തിപ്പിന്റെ എളുപ്പത്തിനു വേണ്ടി മേജര്‍, മൈനര്‍ വിഷയങ്ങളായി തരം തിരിച്ചാണ് ആദ്യ ടേം പരീക്ഷ നടത്തുകയെന്നു സിബിഎസ്ഇ നേരത്തേ അറിയിച്ചിരുന്നു. ഹിന്ദി, കണക്ക്, സയന്‍സ്, ഇംഗ്ലിഷ് തുടങ്ങിയ വിഷയങ്ങള്‍ മേജര്‍ വിഭാഗത്തിലും തമിഴ്, മലയാളം തുടങ്ങിയ ഭാഷകള്‍, സംഗീതം തുടങ്ങിയ വിഷയങ്ങള്‍ മൈനര്‍ വിഭാഗത്തിലുമാണ്. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒബ്ജക്ടീവ് രീതിയിലുള്ള പരീക്ഷകള്‍ രാവിലെ 11.30 ന് ആരംഭിക്കും. സാധാരണ സിബിഎസ്ഇ പരീക്ഷകള്‍ 10.30നാണ് ആരംഭിക്കുന്നത്. തയാറെടുപ്പിനു നല്‍കുന്ന 15 മിനിറ്റ് സമയം ഇക്കുറി 20 മിനിറ്റായി ഉയര്‍ത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only