👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


07 ഒക്‌ടോബർ 2021

11 വർഷത്തിന് ശേഷം രേവതിയുടെ സംവിധാനം; നായികയായി കജോൾ
(VISION NEWS 07 ഒക്‌ടോബർ 2021)




രേവതിയുടെ സംവിധാനത്തിൽ കജോൾ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം ഒരുങ്ങുന്നു. 'ദി ലാസ്റ്റ് ഹുറാ' എന്നാണ് ചിത്രത്തിന്റെ പേര്. കജോൾ തന്നെയാണ് ട്വിറ്ററിലൂടെ ചിത്രം പ്രഖ്യാപിച്ചത്. വേഗത്തിൽ തന്നെകൊണ്ട് സമ്മതം മൂളിച്ച ഹൃദയത്തിൽ തൊടുന്ന ഒരു കഥയാണിതെന്ന് രേവതിയുമൊത്തുള്ള ചിത്രത്തിനൊപ്പം കജോൾ ട്വീറ്റ് ചെയ്തു.

നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രേവതി വീണ്ടും സംവിധാനക്കുപ്പായം അണിയുന്നത്. 2002 ൽ സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് ആണ് രേവതിയുടെ കന്നി സംവിധാന സംരംഭം. ഫിർ മിലേങ്കെ, മലയാളം ആന്തോളജി ചിത്രം കേരള കഫേ, 2010 ൽ പുറത്തിറങ്ങിയ മുംബൈ കട്ടിങ്ങ് എന്നിവയാണ് രേവതി സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only