27 ഒക്‌ടോബർ 2021

12 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം രൂപപ്പെടും; ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
(VISION NEWS 27 ഒക്‌ടോബർ 2021)
തിരുവനന്തപുരം∙ 12 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ചക്രവാതചുഴി പടിഞ്ഞാറുദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിച്ച് അടുത്ത 12 മണിക്കൂറിനുള്ളിൽ മധ്യ തെക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് കേരള തീരം മുതൽ മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദ രൂപീകരണത്തിന്റെയും  അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീന ഫലമായി കേരളത്തിൽ ഒക്ടോബർ 31 വരെ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only