02/10/2021

ഇടുക്കിയിൽ 14കാരി പ്രസവിച്ച സംഭവം; ബന്ധു പിടിയിൽ
(VISION NEWS 02/10/2021)
ഇടുക്കിയിൽ പതിനാലു വയസുകാരി പ്രസവിച്ച സംഭവത്തിൽ ബന്ധു പിടിയിലായി. ബൈസൺ വാലി സ്വദേശിയായ കുട്ടിയുടെ ബന്ധുവാണ് പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

കഴിഞ്ഞ മാസം 29-ാം തീയതിയാണ് പീഡനത്തിനിരയായ പതിനാലുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് പ്രസവിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അച്ഛൻ മരിച്ച ശേഷം 2020 മുതൽ ബന്ധുവിന്റെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതിനിടെയാണ് പീഡനം നടന്നത്. പ്രതിക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയും കുഞ്ഞും നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകരുടെ സംരക്ഷണത്തിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only