10 ഒക്‌ടോബർ 2021

പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ അനുസ്മരണം 14,15,16 തിയ്യതികളിൽ.
(VISION NEWS 10 ഒക്‌ടോബർ 2021)

ഓമശ്ശേരി:വിശ്രുത ഇസ്‌ലാമിക കർമ്മശാസ്ത്ര പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ-ഫത്‌വ കമ്മിറ്റികളിൽ അംഗവുമായിരുന്ന പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാരുടെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ ഈ മാസം 14,15,16(വ്യാഴം,വെള്ളി,ശനി) ദിവസങ്ങളിൽ വിവിധ പരിപാടികളോടെ അനുസ്മരണം സംഘടിപ്പിക്കാൻ പുതിയോത്ത്‌ മഹല്ല് മുസ്‌ലിം ജമാഅത്ത്‌ പ്രവർത്തക സമിതി യോഗം തീരുമാനിച്ചു.പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി സ്വാഗതം പറഞ്ഞു.

ഖത്തം ദുആ,പൂർവ്വ വിദ്യാർത്ഥി യോഗം,മജ്‌ലിസുന്നൂർ,അനുസ്മരണ സദസ്സ്‌ തുടങ്ങിയ പരിപാടികൾ അനുസ്മരണത്തിന്റെ ഭാഗമായി നടക്കും.കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ച്‌ അമ്പലക്കണ്ടി പുതിയോത്ത്‌ ജുമാ മസ്ജിദിൽ വെച്ചാണ്‌ ചടങ്ങുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only