29 ഒക്‌ടോബർ 2021

15 മില്യൻ ഡോളർ വിലയുള്ള പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി
(VISION NEWS 29 ഒക്‌ടോബർ 2021)ഇന്ത്യയിൽ നിന്നും മോഷണം പോയി കണ്ടെത്തിയ പുരാവസ്തുക്കൾ തിരിച്ചേൽപ്പിച്ച് അമേരിക്ക. നൂറ്റാണ്ടുകൾ പഴക്കമുള്ള 250 പുരാവസ്തുക്കളാണ് അധികൃതർ ഇന്ത്യയ്‌ക്ക് മടക്കി നൽകിയത്. ഇതിൽ നാല് മില്യൺ ഡോളർ വിലവരുന്ന നടരാജ വിഗ്രഹവും ഉൾപ്പെടുന്നു.

ഇന്നലെയാണ് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിന് പുരാവസ്തുക്കൾ കൈമാറിയത്. പ്രത്യേക പരിപാടിയ്‌ക്ക് ശേഷമായിരുന്നു ഔദ്യോഗിക കൈമാറ്റം. ഇവയ്‌ക്ക് വിപണിയിൽ ഏകദേശം 15 മില്യൺ ഡോളർ വിലവരുമെന്നാണ് കണക്കാക്കുന്നത്. കൈമാറിയ പുരാവസ്തുക്കൾ അധികം വൈകാതെ അധികൃതർ ഇന്ത്യയിൽ എത്തിക്കുമെന്നാണ് വിവരം.

ഇന്ത്യൻ അമേരിക്കൻ സുഭാഷ് കപൂറാണ് അനധികൃതമായി ഇവയെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവന്നത്. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും യു.എസ് ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ആയിരക്കണക്കിന് പുരാവസ്തുക്കൾ അമേരിക്കയിലേക്ക് കടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only