04/10/2021

ആമസോണിലും ഫ്ലിപ്കാർട്ടിലും ഓഫർ പെരുമഴ, ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾക്ക് വൻ ഇളവുകൾ
(VISION NEWS 04/10/2021)മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വന്‍ വിലക്കുറവിലാണ് രാജ്യത്തെ ഏറ്റവും വലിയ വിറ്റഴിക്കല്‍ ആഘോഷം നടക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടില്‍ ബിഗ് ബില്ല്യന്‍ സെയില്‍സ് എന്ന പേരിലാണെങ്കില്‍ ആമസോണില്‍ ഗ്രേയ്റ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ എന്ന പേരിലാണ് വില്‍പന നടക്കുന്നത്. തുണിത്തരങ്ങള്‍ മുതല്‍ അടുക്കള ഉപകരണങ്ങള്‍ വരെ നിരവധി വിഭാഗങ്ങളില്‍ മികച്ച ഓഫറുകളുണ്ട്. എന്നാല്‍, ഏതാനും ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിലക്കുറവ് മാത്രമാണ് ഇവിടെ കുറിക്കുന്നത്. ഇവയില്‍ ചില ഉപകരണങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോലും ലഭിക്കുന്നതിനേക്കാള്‍ വില കുറച്ചാണ് വില്‍ക്കുന്നത്. സെക്കന്‍ഡ്ഹാന്‍ഡ് ഉപകരണങ്ങളെ പോലെയല്ലാതെ ഇവയ്ക്ക് ഗ്യാരന്റി ഉണ്ടെന്ന കാര്യവും മനസ്സിലാക്കണം. ചില പ്രോഡക്ടുകള്‍ക്ക് ബാങ്ക് ഓഫറുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ തുടങ്ങിയവ കൂടി പ്രയോജനപ്പെടുത്തിയാല്‍ വില വീണ്ടും കാര്യമായി തന്നെ കുറയും. 

∙ ഐഫോണ്‍ 12, 12 മിനി

ഐഫോണ്‍ 12 വൈറ്റ് മോഡലിന്റെ തുടക്ക വേരിയന്റാണ് 49,999 രൂപയ്ക്കു വില്‍ക്കുന്നത്. അതേസമയം, ഐഫോണ്‍ 12 മിനി വില്‍ക്കുന്നതാകട്ടെ 38,999 രൂപയ്ക്കാണ്. ഇന്ത്യയില്‍ ഇത് ആദ്യമായാണ് ഈ ഫോണുകള്‍ ഇത്രയും കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നത്. 

∙ ആപ്പിള്‍ വാച്ച് എസ്ഇ 22,900 രൂപയ്ക്ക്

കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ആപ്പിള്‍ വാച്ച് എസ്ഇ ഇപ്പോള്‍ 22,900 രൂപയ്ക്ക് ആമസോണില്‍ വില്‍ക്കുന്നു. 29,900 രൂപയാണ് എംആര്‍പി.

∙ ആദ്യ തലമുറയിലെ എയര്‍പോഡ്‌സ് 8,999 രൂപയ്ക്ക്

വയേഡ് ചാര്‍ജിങ് കെയസ് ഉള്ള ആദ്യ തലമുറയിലെ എയര്‍പോഡ്‌സ് ഇപ്പോള്‍ 8,999 രൂപയ്ക്ക് വാങ്ങാം.

∙ എയര്‍പോഡ്‌സ് മാക്‌സിനുമുണ്ട് വിലക്കിഴിവ്

ആപ്പിളിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഹെഡ്‌ഫോണുകളിലൊന്നായ എയര്‍പോഡസ് മാക്‌സിന്റെ എംആര്‍പി 59,900 ആണ്. ഇതിപ്പോള്‍ 48,999 രൂപയ്ക്ക് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നു. 

∙ ഷഓമി റെഡ്മി 9എ 6,799 രൂപയ്ക്ക്

ഷഓമിയുടെ റെഡ്മി 9എ ഫോണിന്റെ തുടക്ക വേരിയന്റ് 6,799 രൂപയ്ക്കു വില്‍ക്കുന്നു. ബാങ്ക് ഓഫറുകള്‍ പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ ഇളവ് ലാഭിക്കും. എക്‌സ്‌ചേഞ്ച് വഴിയാണെങ്കില്‍ 6,450 രൂപ വരെ കൂടുതലായി ലാഭിക്കാം. 

∙ ആമസോണിലെ ചില സ്മാര്‍ട് ഫോണ്‍ ഡീലുകള്‍

– സാംസങ് ഗ്യാലക്‌സി എം12 (4ജിബി/64ജിബി) ഇപ്പോള്‍ 9,499 രൂപയ്ക്കു വില്‍ക്കുന്നു. 

– സാംസങ് ഗ്യാലക്‌സി എം32 (6ജിബി/128ജിബി ഇപ്പോള്‍ വില്‍ക്കുന്നത് 16,999 രൂപയ്ക്കാണ്.

– റെഡ്മി നോട്ട് 10എസ് ന്റെ 6ജിബി/64ജിബി വേരിയന്റ് ഇപ്പോള്‍ 12,999 രൂപയ്ക്കു വില്‍ക്കുന്നു.

∙ സോണി സെഡ്‌വി1 49,990 രൂപയ്ക്ക്

ലോകമെമ്പാടും വ്‌ളോഗര്‍മാരുടെ പ്രിയ ക്യമാറയായ സെഡ്‌വി 1 ഇപ്പോള്‍ ആമസോണില്‍ വില്‍ക്കുന്നത് 49,990 രൂപയ്ക്കാണ്. അതേസമയം, ബ്ലൂടൂത്ത് ഗ്രിപ്പ് അടക്കം വേണമെങ്കില്‍ 59,990 രൂപയാണ് വില. മികച്ച ഓട്ടോഫോക്കസും പ്രകടനവുമുള്ള ക്യാമറയാണിത്. അതേസമയം, ലെന്‍സ് മാറ്റാന്‍ കഴിയില്ലെന്ന പരിമിതിയുണ്ട്. പരിമിത സമയ ഡീല്‍ ആണ് ഇതെന്നാണ് ആമസോണ്‍ പറയുന്നത്.

∙ നിക്കോണ്‍ സെഡ് 6 മിറര്‍ലെസ് ക്യമറ ബോഡി 1,24,000 രൂപയ്ക്ക്

നിക്കോണ്‍ കമ്പനി ആദ്യമയി ഇറക്കിയ മിറര്‍ലെസ് ക്യാമറകളിലൊന്നായ 24 എംപി റെസലൂഷനുള്ള സെഡ് 6 ബോഡി മാത്രം ഒക്ടോബര്‍ 3ന് വിറ്റിരുന്നത് 1,17,000 രൂപയ്ക്കായിരുന്നു. ഒക്ടോബര്‍ 4ന് ഇതെഴുതുന്ന സമയത്ത് വില 1,24,000 രൂപയായി വര്‍ധിച്ചിട്ടുണ്ട്.

∙ ഡിജെഐ ഓസ്‌മോ പോക്കറ്റ് 1 ആക്ഷന്‍ ക്യാമറ 11,900 രൂപയ്ക്ക്

സ്മാര്‍ട് ഫോണ്‍ ക്യാമറകള്‍ വിഡിയോ പിടിക്കാന്‍ നല്ലതാണെന്നു പറയാമെങ്കിലും ചിലപ്പോഴെങ്കിലും അവ ഒരു പരിധിക്കപ്പുറം നേരം തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ചൂടാകുകയും ആന്തരിക ഭാഗങ്ങള്‍ക്കു കേടു സംഭവിക്കുകയും ചെയ്യാം. കൂടാതെ, മികച്ച വിഡിയോ വേണമെങ്കില്‍ അവ ഗിംബലുകളില്‍ ഘടിപ്പിക്കുകയും വേണം. എന്നാല്‍, ഇതൊക്കെ ഒഴിവാക്കി വിഡിയോയും ഫോട്ടോയും പകര്‍ത്താന്‍ ഇറക്കിയ കൊച്ചുപകരണമാണ് ഡിജെഐ ഓസ്‌മോ സ്‌പോര്‍ട്‌സ് ആന്‍ഡ് ആക്ഷന്‍ ക്യാമറ. ഇതിന് 12എംപി സെന്‍സറാണ് ഉള്ളത്. 3-ആക്‌സിസ് മെക്കാനിക്കല്‍ ഗിംബല്‍ സ്റ്റബിലൈസേഷന്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ഈ ഉപകരണത്തിന് സെക്കന്‍ഡില്‍ 60 ഫ്രെയിം വരെ 4കെ വിഡിയോ റെക്കോഡു ചെയ്യാനുള്ള ശേഷിയുണ്ട്. 

സ്മാര്‍ട് ഫോണുകളുമായി കണക്ടു ചെയ്തും ഉപയോഗിക്കാം. തുടക്കത്തില്‍ 30,000 രൂപയില്‍ അധികം വിലയിട്ടു വിറ്റിരുന്ന ഓസ്‌മോ പോക്കറ്റ് ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വില്‍ക്കുന്നത് 11,900 രൂപയ്ക്കാണ്. ഓര്‍ക്കുക ഇത് പഴയ മോഡലാണ്. അതേസമയം, ധാരാളം വിഡിയോ പകര്‍ത്തുന്നയാളാണ്, ഫോണുകള്‍ക്ക് അമിതാധ്വാനം കൊടുക്കേണ്ട എന്നു കരുതുന്നുണ്ടെങ്കില്‍ ഇതൊരു മികച്ച ഓപ്ഷനായിരിക്കും. പ്രത്യേകിച്ചും ഇത്ര വിലക്കുറവില്‍ ലഭിക്കുന്നതിനാല്‍.

പുതിയ ഓസ്‌മോ പോക്കറ്റ് 2 മോഡല്‍, അക്‌സസറികള്‍ ഉള്‍പ്പടെ ഇപ്പോള്‍ ആമസോണില്‍ 31,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. പുതിയ മോഡല്‍ പഴയ മോഡലിനേക്കള്‍ പ്രകടമായ മികവു പുലര്‍ത്തുന്നു.

∙ ഓസ്‌മോ മൊബൈല്‍ 3 സ്മാര്‍ട് ഫോണ്‍ ഗിംബല്‍ 7,699 രൂപയ്ക്ക്

ഓസ്‌മോ മൊബൈല്‍ 3 സ്മാര്‍ട് ഫോണ്‍ ഗിംബല്‍ 7,699 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും വില്‍ക്കുന്നത്. ഫുള്‍ കിറ്റിനാണെങ്കില്‍ 8,999 രൂപയാണ് വില.

∙ ഓസ്‌മോ മൊബൈല്‍ 4

ഓസ്‌മോ മൊബൈല്‍ 4എസ്ഇ മോഡലിന് 10,980 രൂപയാണ് ഗ്രിപ്പോടു കൂടി വില്‍ക്കുന്നത്.

∙ ഓസ്‌മോ 5

ഏറ്റവും പുതിയ വേര്‍ഷനായ ഓസ്‌മോ 5നും ഉണ്ട് കിഴിവ്. ബില്‍റ്റ്-ഇന്‍ എസ്‌റ്റെന്‍ഷന്‍ റോഡോണ് ഇതിന്റെ സവിശേഷത. ഇതിന്റെ ഫുള്‍ കിറ്റ് വില്‍ക്കുന്നത് 13,990 രൂപയ്ക്കാണ്.

∙ ഇന്‍സ്റ്റാ360 ഗോ

360 ഡിഗ്രി ആക്ഷന്‍ ക്യാമറയായ ഇന്‍സ്റ്റാ360 ഗോ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍ക്കുന്നത് 12,999 രൂപയ്ക്കാണ്. ഇതിന് ഫുള്‍ എച്ഡി റെസലൂഷനേ ഉള്ളു. 

∙ എസ്ഡി കാര്‍ഡുകള്‍

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും മികച്ച 64 ജിബി മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഇറക്കുന്നത് സാംസങും (ഇവിഒ പ്ലസ്), സാന്‍ഡിസ്‌കും (അള്‍ട്രാ) മറ്റുമാണ്. ഈ രണ്ടു കമ്പനികളുടെയും 64 ജിബി കാര്‍ഡുകള്‍ ഇപ്പോള്‍ 599 രൂപയ്ക്ക് ആമസോണില്‍ വാങ്ങാവുന്നതാണ്. അതേസമയം, ഇരു കമ്പനികളുടെയും 32 ജിബി കാര്‍ഡുകള്‍ക്ക് 399 രൂപയാണ് വില. സാംസങ് ഇവിഒ പ്ലസ് 128 ജിബിയ്ക്ക് 1199 രൂപയാണ് വില. മറ്റു കാര്‍ഡുകള്‍ക്കും വിലക്കുറവുണ്ട്.

∙ ബോയ ബിവൈഎം1 മൈക് 679 രൂപയ്ക്ക്

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ലവലിയര്‍ കണ്ടെൻസര്‍ മൈക്രോഫോണ്‍ ആയ ബോയ ബിവൈഎം1 ഇപ്പോള്‍ 679 രൂപയ്ക്ക് ആമസോണില്‍ വില്‍ക്കുന്നു. 

വിലകള്‍ മാറിമറിയുക എന്നത് ഇത്തരം സെയിലുകളുടെ സ്വഭാവമാണ്. ഇതെഴുതുന്ന സമയത്തെ വിലകളാണ് കുറിച്ചിരിക്കുന്നത്. ഇവ എപ്പോള്‍ വേണമെങ്കിലും സെല്ലര്‍മാര്‍ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. വാങ്ങുന്നതിനു മുൻപ് മറ്റു വെബ്‌സൈറ്റുകളിലെ വിലകളും പരിശോധിക്കുക. ഫ്‌ളിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍, ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് പ്രത്യേകം കിഴിവുകള്‍ ലഭിക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only