18 ഒക്‌ടോബർ 2021

മഴക്കെടുതി; കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടം
(VISION NEWS 18 ഒക്‌ടോബർ 2021)
സംസ്ഥാനത്ത് മഴക്കെടുതിയിൽ കെഎസ്ഇബിക്ക് 15.74 കോടിയുടെ നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍. 5,20,000 കണക്ഷനുകളാണ് റദ്ദായത്. ഇതിൽ നാൽപ്പത്തി അയ്യായിരം കണക്ഷനുകൾ ഇനിയും പുനസ്ഥാപിക്കാനുണ്ടെന്നും അവ യുദ്ധകാലാടിസ്ഥാനത്തിൽ പുനസ്ഥാപിക്കുമെന്നും കെഎസ് ഇബി ചെയർമാൻ അറിയിച്ചു. കെഎസ് ഇ ബിയുടെ നിയന്ത്രണത്തിലുളള ജല സംഭരണികളിൽ 90 ശതമാനം നിറഞ്ഞതെല്ലാം നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി അണക്കെട്ടും ഇടമലയാർ അണക്കെട്ടും നാളെ തുറക്കും. റിസർവോയറുകളുടെ ഒന്നോ രണ്ടോ ഷട്ടറുകൾ ഏതാനും സെ.മീ. മാത്രമാണ് തുറക്കുന്നത്. 2018 നെ അപേക്ഷിച്ച് പത്തിലൊന്ന് കുറവ് മാത്രമാണ് വെള്ളം പുറത്തുവിടുന്നതെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only