01 ഒക്‌ടോബർ 2021

160 വർഷം പഴക്കമുള്ള തോക്ക് അല്ലു അർജുന് സമ്മാനിച്ച് പ്രവാസി മലയാളി
(VISION NEWS 01 ഒക്‌ടോബർ 2021)
തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് അപൂർവ സമ്മാനം നൽകിയിരിക്കുകയാണ് പ്രവാസി മലയാളിയായ റിയാസ് കിൽട്ടൺ. അടുത്തിടെ യുഎഇയിൽ അല്ലു അർജുൻ എത്തിയിരുന്നു. ഈ അവസരത്തിലാണ് അപൂർവമായൊരു സമ്മാനം അദ്ദേഹത്തിന് ലഭിച്ചത്. 160 വർഷം പഴക്കമുള്ള തോക്കാണ് റിയാസ് കിൽട്ടൺ സമ്മാനിച്ചിരിക്കുന്നത്.

അല്ലു അർജുനൊപ്പം റിയാസ് കിൽട്ടൺ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാണ്. സംവിധായകൻ ഒമർ ലുലുവും ചിത്രം പങ്കുവെച്ചിട്ടുണ്ട്. യുഎഇയിൽ വന്ന അല്ലു അർജുന് 160 വർഷം പഴക്കമുള്ള തോക്ക് സമ്മാനിച്ച് തന്റെ സുഹൃത്ത് എന്നാണ് ഒമർ ലുലു ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only