28/10/2021

1921 മലബാർ സമര പോരാട്ടങ്ങളുടെ ഓർമകളുമായി ഓമശ്ശേരിയിൽ എസ്. ഐ. ഒ എക്‌സിബിഷൻ.
(VISION NEWS 28/10/2021)


ഓമശ്ശേരി : മലബാർ വിപ്ലവത്തിന്റെ നൂറാം വർഷത്തിന്റെ ഓർമയിൽ 'ഇരുപത്തൊന്നിലെ കോഴിക്കോട്' എന്ന തലക്കെട്ടിൽ sio ഓമശ്ശേരി 'ജഗള' എക്സിബിഷൻ നടത്തി. ഓമശ്ശേരി ബസ് സ്റ്റാന്റിൽ വെച്ച് നടന്ന പരിപാടി ഓമശ്ശേരി ആറാം വാർഡ് മെമ്പർ ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ചരിത്രത്തിന്റെ ഏടുകളിൽ ഓമശ്ശേരിയുടെ  ധീര ശുഹദാക്കളെക്കുറിച്ച് അധികം പ്രതിപാദിക്കുന്നില്ലെന്നും അവരോടുള്ള ആദരവും ഐക്യദാർഢ്യവുമാണ് ഈ എക്സിബിഷൻ എന്നും അവർ പറഞ്ഞു. ഇജാസ്, ഷാദി നിഹാദ്, അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only