30 ഒക്‌ടോബർ 2021

ജിയോഫോൺ നെക്സ്റ്റ് ദീപാവലിക്കെത്തും;1999 രൂപ നല്‍കി വാങ്ങാം
(VISION NEWS 30 ഒക്‌ടോബർ 2021)
ജിയോയും ഗൂഗിളും സംയുക്തമായി രൂപകല്‍പ്പന ചെയ്ത ജിയോഫോണ്‍ നെക്സ്റ്റ് സ്മാര്‍ട്ട്‌ഫോണ്‍ ദീപാവലിക്കെത്തും. 6499 രൂപയാണ് ജിയോഫോണ്‍ നെക്സ്റ്റിന്റെ വില. ഉപയോക്താക്കള്‍ക്ക് 1,999 രൂപ മുന്‍കൂര്‍ അടച്ച് ബാക്കിയുള്ളത് 18-24മാസത്തെ തവണകളായി അടച്ചും ഫോണ്‍ സ്വന്തമാക്കാം. ഇതിനായി ജിയോ ഫിനാന്‍സ് സൗകര്യവും നല്‍കും.

ജിയോഫോണ്‍ നെക്സ്റ്റ്‌ന് വേണ്ടി നിര്‍മ്മിച്ച ആന്‍ഡ്രോയിഡിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി OS ഫീച്ചര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യത്തെ സ്മാര്‍ട്ട്ഫോണാണിത്. ഇംഗ്ലീഷിലോ സ്വന്തം ഭാഷയിലുള്ള ഉള്ളടക്കം വായിക്കാന്‍ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് ജിയോഫോണ്‍ നെക്സ്റ്റില്‍ അവരുടെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനും വായിക്കാനും കഴിയുമെന്നും മുകേഷ് അംബാനി പറഞ്ഞു. സുന്ദര്‍ പിച്ചെയെയും ഗൂഗിളിലെ അദ്ദേഹത്തിന്റെ ടീമിനെയും ദീപാവലിക്ക് ഈ അത്ഭുതകരമായ സമ്മാനം നല്‍കുന്നതില്‍ പങ്കാളികളായ ജിയോയിലെ എല്ലാവരെയും മുകേഷ് അംബാനി അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only