31 ഒക്‌ടോബർ 2021

ടി20 ലോകകപ്പ്: വമ്പൻ തോൽവിയുമായി ഇന്ത്യ പുറത്തേക്ക്; ന്യൂസിലൻഡിന് 8 വിക്കറ്റ് ജയം
(VISION NEWS 31 ഒക്‌ടോബർ 2021)
ടി20 ലോകകപ്പ് സെമി ഫൈനൽ സാധ്യത ഇന്ത്യക്ക് ഇനി മറക്കാം. ന്യൂസിലൻഡ് ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം സാധ്യത അടഞ്ഞത്. ബാറ്റിംഗ് പരാജയപ്പെട്ട് 110/7 എന്ന സ്കോര്‍ മാത്രം നേടുവാന്‍ ഇന്ത്യയ്ക്ക് സാധിച്ചപ്പോള്‍ 14.3 ഓവറിൽ ഇന്ത്യന്‍ ബൗളിംഗിനെ നിഷ്പ്രഭമാക്കിയാണ് ന്യൂസിലാണ്ടിന്റെ 8 വിക്കറ്റ് വിജയം.

ഡാരൽ മിച്ചൽ മിന്നും ഫോമിൽ ബാറ്റ് വീശിയാണ് ന്യൂസിലാണ്ട് വിജയം എളുപ്പമാക്കിയത്. 35 പന്തിൽ 49 റൺസാണ് മിച്ചൽ നേടിയത്. തന്റെ കന്നി ടി20 അര്‍ദ്ധ ശതകം താരത്തിന് ഒരു റൺസിന് നഷ്ടമാകുകയായിരുന്നു. മാര്‍ട്ടിന്‍ ഗപ്ടിൽ(20), കെയിന്‍ വില്യംസൺ(33*) എന്നിവരാണ് ന്യൂസിലാണ്ടിനായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only