👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

08 ഒക്‌ടോബർ 2021

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 20 വര്‍ഷം കഠിന തടവ്
(VISION NEWS 08 ഒക്‌ടോബർ 2021)


 

പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും 1 ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട പോക്‌സോ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ പ്രതി ജിജോ പി. ജയിംസിനാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത് . 

ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ പ്രതി ജിജോ പി. ജയിംസ് 16 വയസുള്ള പെണ്‍കുട്ടിയെ 2016ല്‍ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ട് പോയ ശേഷം പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ ഐ.പി.സി 376, പോക്‌സോ 4 എന്നീ വകുപ്പുകള്‍ പ്രകാരം പന്തളം പൊലീസാണ് അന്വേഷണം നടത്തിയത്. അമ്മൂമ്മയുടെ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കുരമ്പാലയിലുള്ള കുടുംബ വീട്ടില്‍ നിന്നും 2016 ഒക്ടോബര്‍ മാസമാണ് പ്രതി തട്ടിക്കൊണ്ടു പോയത്. 

സംഭവം പുറത്തറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് പെണ്‍കുട്ടിയെപൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പന്തളം പൊലീസ് അന്വേഷണം നടത്തിയ കേസില്‍ 18 സാക്ഷികളെയാണ് വിസ്തരിച്ചത്. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷന് അനുകൂലമായ കേസില്‍ പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജ് ജയകുമാര്‍ ജോണാണ് വിധി പ്രസ്താവിച്ചത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ: ജയ്‌സണ്‍ മാത്യൂസാണ് ഇരക്ക് വേണ്ടി കേസ് വാദിച്ചത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only