29 ഒക്‌ടോബർ 2021

കളിച്ചും പഠിച്ചും നടക്കേണ്ട പ്രായം: 2019 ല്‍ കേരളത്തില്‍ അമ്മമാരായത് 20,000ത്തിലധികം കൗമാരക്കാര്‍
(VISION NEWS 29 ഒക്‌ടോബർ 2021)
ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചും ഭാവിയെക്കുറിച്ചും സ്വപ്നം കണ്ടുനടക്കേണ്ട പ്രായത്തിൽ കേരളത്തിൽ 2019ൽ അമ്മമാരായത് 20,995 കൗമാരക്കാർ. സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് വകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഈ കണക്കുള്ളത്. 4.80 ലക്ഷം(4,80,113) കുട്ടികളാണ് 2019ൽ കേരളത്തിൽ ജനിച്ചത്. ഇതിൽ 20,995 പേർക്ക് ജൻമം നൽകിയത് 15നും 19നും ഇടയിലുള്ള കൗമാരക്കാരായ പെൺകുട്ടികളാണ്. 2019ൽ സംസ്ഥാനത്ത് അമ്മമാരായ സ്ത്രീകളിൽ 4.37 ശതമാനം പേർ കൗമാരക്കാരാണ് . ഇതേ വർഷം 15 വയസ്സിൽ താഴെയുള്ള മൂന്ന് പെൺകുട്ടികൾ കേരളത്തിൽ അമ്മമാരായെന്നും കണക്കുകൾ പറയുന്നു.

2018(20,461)നക്കാൾ കൂടുതലാണ് 2019(20,995)ൽ അമ്മമാരായ കൗമാരക്കാരുടെ എണ്ണം. അതേ സമയം 2015(23,893), 2016(22,934), 2017(22,552) വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കൗമാരക്കാരായ അമ്മമാരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015നും 2020നുമിടയിൽ കേരളത്തിൽ അമ്മമാരായത് 1.10ലക്ഷം കൗമാരക്കാരായ പെൺകുട്ടികളാണ്(1,10,835).

കൗമാരക്കാരായ അമ്മമാരിൽ 72.62 ശതമാനവും കേരളത്തിലെ നഗരങ്ങളിൽ വസിക്കുന്നവർ.

ഗ്രാമങ്ങളേക്കാൾ കൂടുതൽ കേരളത്തിലെ നഗരങ്ങളിലാണ് കൗമാരക്കാർ അമ്മമാരായത്. 15നും 19നും ഇടയിൽ 5747 കൗമാരക്കാരാണ് ഗ്രാമപ്രദേശങ്ങളിൽ കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയതെങ്കിൽ നഗരങ്ങളിൽ അത് 15,248 ആണ്. അതായത് 2019ൽ കൗമാരക്കാരായ അമ്മമാരിൽ 72.62 ശതമാനവും കേരളത്തിലെ നഗരങ്ങളിലാണെന്ന് സാരം.

കൗമാരപ്രായത്തിലെ 20,995 പ്രസവങ്ങളിൽ 20,597 പേരുടേത് ആദ്യ പ്രസവമായിരുന്നു. 316 പേരുടേത് രണ്ടാമത്തെ പ്രസവും 59 പേരുടേത് മൂന്നാമത്തെ പ്രസവവുമായിരുന്നു. ഇതിൽ 16 പേരുടേത് നാലാമത്തെ പ്രസവമാണ്. അതായത് ചുരുങ്ങിയത് 16 പേർ 15ാം വയസ്സിലും 59 പേർ 16ാം വയസ്സിലും 316 പേർ 17ാം വയസ്സിലും കേരളത്തിൽ അമ്മമാരായിട്ടുണ്ടെന്ന് അനുമാനിക്കാം.

കൗമാരക്കാരായ അമ്മമാരുടെ കണക്ക് സമുദായാടിസ്ഥാനത്തിൽ

ഹിന്ദു വിഭാഗത്തിൽ നിന്ന് 4,285 കൗമാരക്കാരായ പെൺകുട്ടികളാണ് അമ്മമാരായത്.

മുസ്ലിം സമുദായത്തിൽ നിന്ന് 15നും 19ഉം വയസ്സിനിടയിലുള്ള 16,089 പെൺകുട്ടികളും

ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് 586 പെൺകുട്ടികളും കൗമാരപ്രായത്തിൽ അമ്മമാരായി.


ഗ്രാമീണ മേഖലയിലെ കൗമാരക്കാരായ അമ്മമാരുടെ കണക്ക്

ഹിന്ദു സമുദായം 1153
മുസ്ലിം സമുദായം 4364
ക്രിസ്ത്യൻ സമുദായം 219
നഗരമേഖലയിലെ കൗമാരക്കാരായ അമ്മമാരുടെ കണക്ക്

ഹിന്ദു കുടുംബം 3132
മുസ്ലിം 11725
ക്രിസ്ത്യൻ 367


കുട്ടി അമ്മമാരുടെ വിദ്യാഭ്യാസം

20,995 കൗമാരക്കാരായ അമ്മമാരിൽ 1463 പേർ 10ാം ക്ലാസ്സ് പാസ്സാവാത്തവരാണ്. 38പേർ പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ല. 57 കൗമാരക്കാരായ അമ്മമാർ നിരക്ഷരരാണ്. 16139 പേർ പ്ലസ്ടുവിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ട്. പക്ഷെ ബിരുദധാരികളല്ല.

പ്രസവം എങ്ങനെ, കുഞ്ഞുങ്ങളുടെ ആരോഗ്യം

കൗമാരക്കാരായ അമ്മമാരിൽ 14747 പേരുടേത് സാധാരണ പ്രസവവും 5239 പേരുടേത് സിസേറിയനുമായിരുന്നു. 1107 പേർക്ക് ഫോർസിപ്സോ വാക്ക്വമോ ഉപയോഗിക്കേണ്ടി വന്നു കുട്ടിയെ പുറത്തെടുക്കാൻ. 15നും 19നും ഇടയിലുള്ള 99 പേർ പ്രസവിച്ചത് ചാപിള്ളകളെയായിരുന്നു.

കൗമാരക്കാരായക്കാരായ പെൺകുട്ടികൾ പ്രസവിച്ച 169 കുട്ടികളുടെ ഭാരം ഒന്നരകിലോയിൽ താഴെയായിരുന്നു. 405 കുട്ടികളുടെ ഭാരം രണ്ട് കിലോയിലും താഴെയായിരുന്നു. രണ്ടരക്കിലോയാണ് അഭികാമ്യമായ നവജാതശിശുക്കളുടെ ഭാരം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only