19 ഒക്‌ടോബർ 2021

ഗൂഗിളിന് തിരിച്ചടി; വരുമാനത്തിന്‍റെ 20 ശതമാനം പിഴ
(VISION NEWS 19 ഒക്‌ടോബർ 2021)
അമേരിക്കന്‍‍ ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന് റഷ്യയില്‍ വന്‍ തിരിച്ചടി. ഗൂഗിള്‍ റഷ്യയില്‍ നിന്നും ഉണ്ടാക്കുന്ന വാര്‍ഷിക വരുമാനത്തിന്‍റെ 20 ശതമാനം വരെ പിഴയടക്കണം എന്നാണ് പുതിയ ഉത്തരവ്. നിയമവിരുദ്ധമായ കണ്ടന്‍റുകള്‍ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് ഈ പിഴ എന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ തന്നെ നിയമവിരുദ്ധ കണ്ടന്‍റുകള്‍ നീക്കം ചെയ്യുന്നതിലെ കാലതാമസത്തിനും പറ്റുമായി വര്‍ഷത്തില്‍ 4.58 ലക്ഷം ഡോളര്‍ ഗൂഗിള്‍ വര്‍ഷിക പിഴയായി അടയ്ക്കണം എന്ന് റഷ്യന്‍ കമ്യൂണിക്കേഷന് റഗുലേറ്റിംഗ് അതോററ്ററി വിധിച്ചിരുന്നു. 

ഈ ഫൈനാണ് ഇപ്പോള്‍ ഗൂഗിളിന്‍റെ റഷ്യയില്‍ നിന്നുള്ള വാര്‍ഷിക വരുമാനത്തിന്‍റെ 20 ശതമാനം വരെ എന്ന് ആക്കിയത്. ഇത് ഏകദേശം 240 ദശലക്ഷം ഡോളര്‍ വരും. എന്നാല്‍ ഇതിനോട് ഗൂഗിളില്‍ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only