24/10/2021

കൊടുവള്ളി മണ്ഡലം കെഎംസിസി മീലാദ് മീറ്റ് 21 സംഘടിപ്പിച്ചു
(VISION NEWS 24/10/2021)ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച #ഹുബ്ബുറസൂല്‍_മീലാദ്_മീറ്റ് - 21 ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . പ്രവാസ ജീവിതത്തിലെ ജോലിത്തിരക്കുകള്‍ക്ക് ഇടയിലും വിശാലമായ കെഎംസിസി ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സ് നബി (സ) തങ്ങളോടുള്ള അടങ്ങാത്ത സ്നേഹത്തിന്‍റെ ആഴവും പരപ്പും വിളിച്ചോതുന്നതായിരുന്നു ..

വന്ദ്യരായ ഉസ്താദുമാരുടേയും കെഎംസിസി നേതാക്കളുടേയും നേതൃത്വത്തില്‍ മൗലിദ് പാരായണത്തോടെ ആരംഭിച്ച പരിപാടി ബഹ്റെെന്‍ കെഎംസിസി ആക്ടിംങ് പ്രസിഡന്‍റ് കൂട്ടൂസ സാഹിബ് മുണ്ടേരി ഉദ്ഘാടനം ചെയ്തു . സമസ്ത ബഹ്റെെന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി . പ്രവാചകനോടുള്ള സ്നേഹം വാക്കുകളില്‍ ഒതുങ്ങരുതെന്നും , പ്രവാചകന്‍റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി ജീവിക്കണമെന്നും തങ്ങള്‍ നസീഹത്ത് പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു .  

കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് ഫെെസല്‍ കോട്ടപ്പള്ളി ആശംസകള്‍ നേര്‍ന്നു . നാട്ടിലെ നബിദിന പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാത്ത പ്രയാസം മനസ്സില്‍ പ്രയാസം സൃഷ്ടിച്ച പ്രവാസി സഹോദരങ്ങള്‍ക്ക് ആശ്വാസവും ആവേശവും പകരുന്ന രൂപത്തില്‍ മീലാദ് മീറ്റ് സംഘടിപ്പിച്ച കൊടുവള്ളി മണ്ഡലം കമ്മിറ്റിയെ അദ്ധേഹം പ്രശംസിച്ചു . 

ബഹ്റെെന്‍ കെഎംസിസി സംസ്ഥാന നേതാക്കള്‍ വിവിധ ജില്ലാ ഏരിയ മണ്ഡലം നേതാക്കള്‍ , സമസ്ത ബഹ്റെെന്‍ നേതാക്കള്‍ , ഉസ്താദുമാര്‍ , skssf - വിഖായ നേതാക്കള്‍ , ഒമാന്‍ സ്വദേശി ഹമദ് ബിന്‍ സഊദ് തുടങ്ങിയവര്‍ പരിപാടിയില്‍ സംമ്പന്ധിച്ചു .  

ബഹ്റെെന്‍ കെഎംസിസി കൊടുവള്ളി മണ്ഡലം ഭാരവാഹികളായ പ്രസിഡന്‍റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ , ജനറല്‍ സെക്രട്ടറി മുഹമ്മദ് സിനാന്‍ , ട്രഷറര്‍ മന്‍സൂര്‍ അഹമ്മദ് , വെെസ് പ്രസിഡന്‍റുമാരായ കാദര്‍ അണ്ടോണ , മുനീര്‍ എരിഞ്ഞിക്കോത്ത് . സെക്രട്ടറിമാരായ അന്‍വര്‍ സാലിഹ് വാവാട് , ഷരീഫ് അണ്ടോണ . കൊടുവള്ളി മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only